|    Jul 23 Mon, 2018 7:56 am
Home   >  Todays Paper  >  Page 5  >  

കാനത്തെ തള്ളി ; മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍

Published : 29th September 2017 | Posted By: fsq

 

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയെ എല്‍ഡിഎഫിലെടുക്കുന്ന കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ജില്ലാ പഞ്ചായത്തിലുള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് സമീപകാലത്ത് കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് ഇ പി ജയരാജന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ വിഷയത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് രാഷ്ട്രീയ അടവ് രൂപീകരിക്കുന്നത്്. ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നയാളാണു മാണിയെന്നും അദ്ദേഹം വ്യക്തമാക്കി. കെ എം മാണിയെ പൂര്‍ണമായും തള്ളിയാണ് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. എല്‍ഡിഎഫിന് മാണിയോട് കൂറുണ്ടാവേണ്ട കാര്യമില്ലെന്നും തല്‍ക്കാലം മാണിയുടെ ആവശ്യമില്ലെന്നുമായിരുന്നു കാനത്തിന്റെ ഉറച്ച നിലപാട്. കെ എം മാണിയുടെ മുന്നണിപ്രവേശനത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും വ്യത്യസ്ത നിലപാട് എല്‍ഡിഎഫിനുള്ളില്‍ രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബന്ധുനിയമനക്കേസിലെ കോടതിവിധി നീതിയുടെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ശരിയെന്നു തോന്നിയതാണു താന്‍ ചെയ്തത്. തിരിച്ചുവരാന്‍ വേണ്ടിയല്ല രാജിവച്ചതെന്നും പാര്‍ട്ടിയും ജനങ്ങളും ഒപ്പമുണ്ടായിരുന്നെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss