|    Mar 29 Wed, 2017 12:56 pm
FLASH NEWS

കാനത്തിനെതിരായ വിമര്‍ശനം; സിപിഎമ്മിന് മറുപടിയുമായി സിപിഐ

Published : 1st August 2016 | Posted By: SMR

കൊച്ചി: ജില്ലയിലെ സിപിഎം വിമതരെ സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച സിപിഎമ്മിന് മറുപടിയുമായി സിപിഐ രംഗത്ത്.
ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെയും സിപിഐയെയും സിപിഎം പഠിപ്പിക്കേണ്ടെന്ന് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. ഇന്ത്യയില്‍ ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കാന്‍ എറെ ത്യാഗംസഹിച്ച പാര്‍ട്ടിയാണ് സിപിഐ.  ഇടതുഐക്യത്തിനുവേണ്ടി ഇത്രയും ത്യാഗം സഹിച്ച പാര്‍ട്ടിയെയും സെക്രട്ടറിയെയും അധിക്ഷേപിക്കുന്നത് വിഷയത്തില്‍ ധാരണയില്ലാത്തതുകൊണ്ടാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് പത്രക്കുറിപ്പില്‍ പറഞ്ഞു.
സിപിഐയില്‍നിന്നു രാജിവച്ച് സിപിഐയില്‍ ചേര്‍ന്നാല്‍ ഇടതുപക്ഷം ദുര്‍ബലപ്പെടുമെന്ന് പറയുന്നവര്‍ ഇടതുരാഷ്ട്രീയത്തിന്റെ അന്തസ്സത്ത എന്തെന്ന് അറിയാത്തവരാണ്. പാര്‍ട്ടി വിടുന്നവര്‍ കോണ്‍ഗ്രസ്സിലോ ബിജെപിയിലോ ചേര്‍ന്നാല്‍ യാതൊരു പ്രതിഷേധവും പുറപ്പെടുവിക്കാത്ത സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്  വരുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും എക്‌സിക്യൂട്ടീവ് ചോദിക്കുന്നു. സിപിഐയിലേക്ക് വന്നവരെല്ലാം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായ നയം സ്വീകരിച്ചെങ്കില്‍ അന്ന് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല.
ഉദയംപേരൂര്‍, പള്ളുരുത്തി, മുളന്തുരുത്തി, നേര്യമംഗലം, കവളങ്ങാട് എളങ്കുന്നപ്പുഴ എന്നിവിടങ്ങളില്‍നിന്നു സിപിഐയിലേക്ക് വന്ന സിപിഎം നേതാക്കളും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മറിച്ചായിരുന്നെങ്കില്‍ സിപിഎം തിരഞ്ഞെടുപ്പ് സമയത്ത് പറയണമായിരുന്നു. ട്രേഡ്‌യൂനിയന്‍ പ്രശ്‌നത്തില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിരുന്നെങ്കില്‍ അന്ന് പറഞ്ഞ് നടപടിയെടുക്കലായിരുന്നു നട്ടെല്ലുള്ള ഒരു പ്രസ്ഥാനം ചെയ്യേണ്ടിയിരുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day