കാനഡ: മുസ്ലിം സ്ത്രീക്ക് നേരെ ആക്രമണം
Published : 23rd June 2016 | Posted By: SMR
ഒട്ടാവ: കാനഡയിലെ ലണ്ടന്‍ നഗരത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൈക്കുഞ്ഞുമായെത്തിയ മുസ്ലിം സ്ത്രീക്കു നേരെ ആക്രമണം. മറ്റൊരു സ്ത്രീയാണ് ആക്രമണം നടത്തിയത്.
മുസ്ലിം സ്ത്രീക്കു നേരെ അക്രമി തുപ്പുകയും നിരവധി തവണ ഇടിക്കുകയും ഹിജാബ് വലിച്ചൂരുകയും ചെയ്തതായി പോലിസ് അറിയിച്ചു. ഹിജാബ് ധരിച്ചതിനെത്തുടര്ന്നാവാം തനിക്കെതിരായ ആക്രമണമെന്ന് ഇരയായ സ്ത്രീ അറിയിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതു പോലിസിനു കൈമാറുമെന്നും അവര്‍ അറിയിച്ചു.
കാനഡയിലെ ഒന്താരിയോയിലുള്ള നഗരമായ ലണ്ടനില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ വംശീയ ആക്രമണം റിപോര്‍ട്ട് ചെയ്യുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.