|    Jan 22 Sun, 2017 11:16 am
FLASH NEWS

കാനഡ ജനതവിധിയെഴുതി

Published : 20th October 2015 | Posted By: swapna en

ഒട്ടാവ: കനേഡിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്നലെ വിധിയെഴുതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഇതു നാലാംതവണയാണു മല്‍സരിക്കുന്നത്. എന്നാല്‍, ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി പിയറി ത്രൂഡോയുടെ മകനുമായ ജസ്റ്റിന്‍ ത്രൂഡോയാണ് മല്‍സരത്തില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നാണു വിവരം. ഇടതുചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡിപി)യുടെ പ്രകടനവും നിര്‍ണായകമായിരിക്കുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. അഭിപ്രായവോട്ടെടുപ്പുകളില്‍ ഭൂരിഭാഗം വോട്ടര്‍മാരും ആര്‍ക്ക് വോട്ടുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക