|    Jan 18 Thu, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കാനഡ ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മനു- സുമീത് സഖ്യം ക്വാര്‍ട്ടറില്‍

Published : 15th July 2017 | Posted By: fsq

 

കാല്‍ഗരി: കാനഡ ഓപണ്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മുന്‍ ചാംപ്യന്‍മാരും ഇന്ത്യന്‍ ജോഡിയുമായ മനു അദ്രി- ബി സുമീത് റെഡ്ഡി സഖ്യം മെന്‍സ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. അതേസമയം, മെന്‍സ് സിംഗിള്‍സിലെ ഇന്ത്യന്‍ കിരീട പ്രതീക്ഷയായിരുന്ന എച്ച് എസ് പ്രണോയി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ റൗണ്ടില്‍ ഒമ്പതാം സീഡ് കൊറിയയുടെ ജിയോന്‍ ഹിയോകിനോട് തോല്‍വി നേരിട്ടാണ് രണ്ടാം സീഡ് പ്രണോയ് പുറത്തായത്. സ്‌കോര്‍: 21-17, 14-21, 13-21. കൊറിയന്‍ സഖ്യമായ ചോയ് സോള്‍ഗ്യൂ- ജേ ഹ്വാന്‍ കിം ജോഡിയെ തോല്‍പിച്ചാണ് മൂന്നാം സീഡായ മനു- സുമീത് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21-17, 17-21, 21-13.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day