|    Nov 14 Wed, 2018 6:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാനഡയുമായുള്ള ബന്ധം വിച്ഛേദിച്ച് സൗദി

Published : 7th August 2018 | Posted By: kasim kzm

റിയാദ്: കാനഡയുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കാനൊരുങ്ങി സൗദി. രാജ്യത്തുള്ള കനേഡിയന്‍ അംബാസഡര്‍ ഡെന്നിസ് ഹോറക്കിനെ പുറത്താക്കുന്നതായും കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുന്നതായും സൗദി ഭരണകൂടം പ്രസ്താവിച്ചു.
സൗദിയില്‍ ജയിലിലടയ്ക്കപ്പെട്ട സാമൂഹികപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന കാനഡയുടെ നിര്‍ബന്ധത്തോടുള്ള പ്രതികരണമായാണ് നടപടിയെന്നറിയുന്നു. കാനഡയുമായുള്ള പുതിയ വ്യാപാരബന്ധങ്ങളെല്ലാം ഉപേക്ഷിക്കുന്നതായി സൗദി അറിയിച്ചു. കനേഡിയന്‍ അംബാസഡറോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടുപോവാനാണ് സൗദി ആവശ്യപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യ തടവിലാക്കിയിട്ടുള്ള എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹികപ്രവര്‍ത്തകരെയും സ്വതന്ത്രരാക്കണമെന്നു കാനഡ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇത്തരം ആവശ്യങ്ങളിലൂടെ സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ കാനഡ ശ്രമിച്ചുവെന്നതാണ് നടപടിക്കു നല്‍കുന്ന വിശദീകരണം. രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ വിദേശനയത്തിന്റെ ഭാഗമായാണ് സൗദിയുടെ നടപടി വിലയിരുത്തപ്പെടുന്നത്. കാനഡയുടെ നിലപാട് രാജ്യത്തിനുമേലുള്ള പരസ്യമായ ഇടപെടലായാണ് രാജ്യം കാണുന്നതെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം അംബാസഡറെ പുറത്താക്കിയ സംഭവത്തെ ന്യായീകരിച്ച് ട്വീറ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ലിംഗനീതിക്കായി പ്രവര്‍ത്തിക്കുന്ന സമര്‍ ബദാവിയടക്കമുള്ള സ്ത്രീയവകാശ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പരക്കെ അറസ്റ്റ് ചെയ്തതില്‍ കാനഡ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവരെയെല്ലാം വിട്ടയക്കണമെന്നാവശ്യപ്പെട്ട് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss