|    Jun 21 Thu, 2018 4:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാനഡയില്‍ മുസ്‌ലിം പള്ളിയില്‍ വെടിവയ്പ്; ആറു മരണം

Published : 31st January 2017 | Posted By: fsq

 

ക്യുബെക് സിറ്റി: കനേഡിയന്‍ നഗരമായ ക്യുബെകിലെ മസ്ജിദില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഇശാഅ് നമസ്‌കാരത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. മൂന്നു തോക്കുധാരികളാണ് വെടിവയ്പ്പിനു പിന്നിലെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ടെന്ന് ക്യൂബെക് പോലിസ് വക്താവ് അറിയിച്ചു. അക്രമിസംഘത്തിലെ രണ്ട് പേരെ പോലിസ് പിടികൂടി. മൂന്നാമന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അക്രമം നടക്കുമ്പോള്‍ 40 പേരാണ് ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് പള്ളിക്ക് ചുറ്റും പോലിസ് സുരക്ഷാവലയം തീര്‍ത്തു. ആക്രമണത്തിനു പിന്നിലെ കാരണം സംബന്ധിച്ച് സ്ഥിരീകരണമില്ലെന്ന്് പോലിസ് പറഞ്ഞു. 27 വയസ്സ് തോന്നിക്കുന്ന യുവാക്കള്‍ എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നു പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2016 ജൂണില്‍ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ വാതിലില്‍ പന്നിത്തല ഉപേക്ഷിച്ചതു പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. യുഎസ് വിലക്കിയ അഭയാര്‍ഥികളെ കാനഡ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെയാണ് വെടിവയ്പ്പ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss