|    Feb 23 Fri, 2018 4:17 pm
FLASH NEWS
Home   >  News now   >  

കാനഡയില്‍ പള്ളിക്ക് നേരെ വെടിവെപ്പ്;മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി

Published : 30th January 2017 | Posted By: mi.ptk

canada

ക്യൂബെക് സിറ്റി: കാനഡയില്‍ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ മരിച്ചു എട്ടിലധികം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. മുസ്‌ലിങ്ങള്‍ക്ക് നെരെയുള്ള ഭീകരാക്രമണിതെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പ്രസ്താവിച്ചു.
കാനഡയിലെ ക്യൂബെക് നഗരത്തിലുള്ള മുസ്‌ലിം പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തോക്കുധാരികളായ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. പള്ളി ഇപ്പോള്‍ കനത്ത പോലീസ് സുരക്ഷയിലാണ്.
ആക്രമണം നടക്കുമ്പോള്‍ പള്ളിക്കകത്ത് 40ഓളം പേര്‍ ഉണ്ടായിരുന്നുവെന്ന് ദൃസ്‌കാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവം പ്രാകൃതമാണെന്നും പള്ളിയുടെ പ്രസിഡന്റ് മുഹമ്മദ് യാംഗി പ്രതികരിച്ചു. പരിക്കേറ്റവരുടെ വിരങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം. മതങ്ങളുടെ വിവേചനമില്ലാതെ എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി  ട്രുഡോ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. ‘യുദ്ധത്തിലോ അക്രമത്തിലോ തീവ്രവാദത്തിലോ പീഡിപ്പിക്കപ്പെടുന്നവരോട് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ കാനഡ തയാറല്ല. ഏതു മതവിശ്വാസിയാണെങ്കിലും കനേഡിയന്‍ ജനത നിങ്ങളെ സ്വാഗതം ചെയ്യുന്നു. നാനാത്വമാണ് ഞങ്ങളുടെ കരുത്ത്. ഏവര്‍ക്കും കാനഡയിലേക്ക് സ്വാഗതം’ എന്നായിരുന്നു ട്രുഡോയുടെ ട്വീറ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss