|    Mar 24 Fri, 2017 3:50 am
FLASH NEWS

കാനഡയില്‍ കുടിയേറ്റ തൊഴിലാളി സമരം

Published : 11th September 2016 | Posted By: SMR

ഒട്ടാവ: ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി രാജ്യത്ത് സ്ഥിരാംഗത്വം നല്‍കണമെന്നാവശ്യപ്പെട്ട് കാനഡയിലെ കുടിയേറ്റ തൊഴിലാളികളുടെ സമരം.
സമരത്തിന്റെ ഭാഗമായി തലസ്ഥാനമായ ഒട്ടാവയിലേക്കുള്ള 1500 കിലോമീറ്റര്‍ വാഹന പ്രചാരണം കനേഡിയയിലെ കാര്‍ഷികരംഗത്തുള്ള കുടിയേറ്റ തൊഴിലാളികള്‍ ആരംഭിച്ചു. വിവിധ നഗരങ്ങള്‍ കടന്ന് അടുത്തമാസം 1നാണ് പ്രചാരണം അവസാനിക്കുക.
മനുഷ്യാവകാശ സംരക്ഷണത്തില്‍ മുന്നില്‍നില്‍ക്കുന്ന കാനഡയില്‍ കുടിയേറ്റത്തൊഴിലാളിയെന്ന നിലയില്‍ തനിക്കുണ്ടായത് മോശം അനുഭവങ്ങളാണെന്നു സമരക്കാരിലൊരാളായ സെയിന്റ് ലൂസിയയില്‍നിന്നുള്ള അല്ലഹ്ദുവ പറഞ്ഞു. കാനഡയിലെ സീസണല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്കര്‍ പ്രോഗ്രാമിന്റെ (എസ്ഡബ്ല്യൂപി) ഭാഗമായാണ് അല്ലഹ്ദുവ കാനഡയിലെത്തിയത്. രാജ്യത്തെ തൊഴിലുടമകള്‍ക്ക് മെക്‌സിക്കോ അടക്കമുള്ള 11 രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ നിയമിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.
ഇത്തരത്തില്‍ രാജ്യത്തേക്കു കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ചൂഷണമനുഭവിക്കേണ്ടി വരുന്നതായി സമരക്കാര്‍ വ്യക്തമാക്കി.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക