|    May 23 Tue, 2017 10:39 pm
FLASH NEWS

കാനച്ചേരിയില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു ബോംബേറ്

Published : 2nd July 2016 | Posted By: SMR

ചക്കരക്കല്ല്: ഏച്ചൂര്‍ കാനച്ചേരിയില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. മാവിലാച്ചാല്‍ കാനച്ചേരി ചാപ്പക്ക് സമീപം ആര്‍എസ്എസ് സേവാപ്രമുഖ് മഠത്തില്‍ വീട്ടില്‍ ജയരാജന്റെ ശിവതീര്‍ത്ഥം വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ബോംബെറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകളും മുന്‍വശത്തെ വാതിലും തകര്‍ന്നു. സംഭവസമയം ജയരാജനും ഭാര്യയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടതായും ബിജെപി ആരോപിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം സിഐടിയു ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി ചന്ദ്രന്റെ മാവിലാച്ചാലിലെ വീടിനുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day