|    Aug 23 Wed, 2017 5:20 pm
FLASH NEWS

കാത്തോലിക്കറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 5th August 2017 | Posted By: fsq

 

പത്തനംതിട്ട: പത്രപ്രവര്‍ത്തനം, ശാസത്രം, അധ്യാപനം മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള കാതോലിക്കറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ അവാര്‍ഡിന് ബഹറിനിലെ പത്രപ്രവര്‍ത്തകന്‍ സോമന്‍ ബേബി, പുത്തന്‍കാവില്‍ മാര്‍ പീലക്‌സിനോസ് അവാര്‍ഡിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രഞ്ജന്‍ ഡോ. രഞ്ജിത് കൃഷ്ണ പൈ, ഡാനിയല്‍ മാര്‍ പീലക്‌സിനോസ് പുരസ്‌കാരത്തിന് കോട്ടയം മെഡിക്കല്‍ കോളജിലെ അധ്യാപകന്‍ ഡോ. വര്‍ഗീസ് പുന്നൂസ് അര്‍ഹരായി. ഏഴിന് 10.30ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അവാര്‍ഡുകള്‍ സമ്മാനിക്കും. യൂനിവേഴ്‌സിറ്റി ഓര്‍ത്തഡോക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ദുബായ്, കുവൈറ്റ് അലുമ്‌നി ചാപ്റ്റര്‍, പിടിഎ  സംയുക്തമായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി ജോസഫ്, ബര്‍സാര്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഡോ. ബിനോയ് ടി.തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക