|    Aug 14 Tue, 2018 9:11 pm
FLASH NEWS

കാത്തിരിപ്പിന് വിരാമം: ബംബ്രാണ അണക്കെട്ട് യാഥാര്‍ഥ്യമാവുന്നു

Published : 8th August 2018 | Posted By: kasim kzm

ബദിയടുക്ക: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ബംബ്രാണ ദിഡുമയില്‍ പുതിയ അണക്കെട്ട് കം ബ്രിഡ്ജ് വരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മഞ്ചേശ്വരം താലൂക്കിലെ തന്നെ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന ബംബ്രാണയിലെ അഞ്ഞൂറോളം ഏക്കറില്‍ വിത്തിറക്കുന്നവര്‍ക്ക് ഏറെ ആശ്വാസമാകും.
നിലവിലുണ്ടായിരുന്ന വിസിബി കാലപ്പഴക്കം കൊണ്ട് തകര്‍ന്ന് നെല്‍ പാടത്തില്‍ ഉപ്പുവെള്ളം കയറുന്നത് പ്രധാന പ്രശ്‌നമായിരുന്നു. 43 വര്‍ഷം മുമ്പ് നിര്‍മിച്ച വിസിബിയാണ് തകര്‍ന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറ് വര്‍ഷത്തോളമായി പാടങ്ങളില്‍ വ്യാപകമായി ഉപ്പുവെള്ളം കയറുകയാണ്. അതിനാല്‍ കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പുതിയ അണക്കെട്ടിനായുള്ള നാട്ടുകാരുടെ ആവശ്യം നിറവേറ്റിയതിനാല്‍ ഇനി കൃഷിയിറക്കാനുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവില്‍ ജലസേചന വകുപ്പാണ് ബംബ്രാണ ദിഡുമയില്‍ വിസിബി കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. ഇതിന് സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. അണക്കെട്ടും അനുബന്ധ റോഡും പൂര്‍ത്തിയാവുന്നതോടെ റോഡ് സൗകര്യമില്ലാതിരുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. ഹര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 43 ലക്ഷം രൂപ ചിലവില്‍ ബംബ്രാണ ബര്‍ട്ടിക്കട്ട തെല്ലത്ത് വളപ്പ് റോഡും 27 ലക്ഷം രൂപ ചെലവില്‍ മൊഗര്‍ ചൊട്ടത്തൂര്‍ താരി ഗുഡ്ഡെ റോഡിന്റെയും പ്രവര്‍ത്തിയും ഉടന്‍ ആരംഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss