|    Jul 21 Sat, 2018 7:22 pm
FLASH NEWS

കാത്തിരിപ്പിന് വിരാമം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കെട്ടിട ലേലം ഉടന്‍

Published : 6th February 2018 | Posted By: kasim kzm

കുന്ദമംഗലം: നീണ്ട കാത്തിരിപ്പിനൊടുവില്‍ കുന്ദമംഗലം പഴയ ബസ്റ്റാന്റിന് സമീപം ബ്ലോക്ക്— പഞ്ചായത്ത് നിര്‍മിച്ച കെട്ടിടം വീണ്ടും ലേലത്തിന് ഒരുങ്ങുന്നു. രണ്ടു വര്‍ഷം മുമ്പ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് ഇരുനില കെട്ടിടം പണിതത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ കെട്ടിടത്തിന്റെ ഏകദേശ പണികളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിന് ശേഷം ബാക്കി വന്ന പണികള്‍ പൂര്‍ത്തീകരിക്കുകയും മുറികള്‍ ലേലത്തില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ലേലത്തില്‍ മുറികള്‍ സ്വന്തമാക്കിയവര്‍ കേസിന് പോയത് കാരണം കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ കേസ് ബ്ലോക്ക് പഞ്ചായത്തിന് അനുകൂലമായി വിധിയായത്തോടെ പുതിയ ലേലത്തിന് നടപടികള്‍ കൈക്കൊണ്ട് വരികയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബാക്കി നിന്നിരുന്ന ഇലക്ട്രിക്കല്‍ ജോലികള്‍ ഇപ്പോള്‍ നടന്നുവരികയാണ്— ഈ ജോലി പൂര്‍ത്തിയായാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കും. താഴെ നിലയില്‍ ഏഴ് മുറിയും ഒന്നാം നിലയില്‍ ഏഴ് മുറിയുമാണ് കെട്ടിടത്തിലുള്ളത്. ഈ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്നതോടെ ബ്ലോക്ക് പഞ്ചായത്തിന് നല്ലൊരു വരുമാനം ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss