|    May 25 Thu, 2017 4:26 pm
FLASH NEWS

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് വെങ്കലം

Published : 18th August 2016 | Posted By: mi.ptk

sakhi

റിയോ ഡെ ജനെയ്‌റോ: മെഡല്‍ നേട്ടത്തിനായുള്ള  കാത്തിരിപ്പിനൊടുവില്‍ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി സാക്ഷി മാലിക്കാണ് ഇന്ത്യയ്ക്ക് ആശ്വാസമായി  മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയുടെ വിജയം.

sakshi-malik-1

ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിത ഇന്ത്യന്‍ താരവും ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് 23കാരിയായ സാക്ഷി മാലിക്ക്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ സാക്ഷി റെപ്പഷാജെ മത്സരത്തിലൂടെയാണ് വിജയിച്ചത്. ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്‍പ്പിച്ച റഷ്യന്‍ താരം വലേറിയ ഫൈനലില്‍ കടന്നതോടെ റെപ്പഷാജെയിലെത്തിയ സാക്ഷി ആദ്യ റൗണ്ടില്‍ മംഗോളിയയുടെ ഒര്‍ഖോണ്‍ പുറെഡോര്‍ജിനെ 12-3 തോല്‍പ്പിച്ചതോടെയാണ് വെങ്കല മെഡലിനായുള്ള മത്സരത്തിലേയ്ക്ക് യോഗ്യത നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day