|    Sep 26 Tue, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കാത്തിരിപ്പിനൊടുവില്‍ അവര്‍ ഒത്തുചേര്‍ന്നു; കണ്ണീരോടെ

Published : 18th October 2016 | Posted By: SMR

അബൂജ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പൊന്നോമനകള്‍ തൊട്ടരികിലെത്തിയപ്പോള്‍ പലര്‍ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. തടങ്കല്‍പാളയത്തിലെ 30 മാസം നീണ്ട ദുരിതജീവിതത്തില്‍നിന്നു തങ്ങളുടെ മാതാപിതാക്കളുടെ സുരക്ഷിതത്വത്തിലേക്ക് തിരികെയെത്തിയപ്പോള്‍ സന്തോഷത്താല്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ആ പുനസ്സമാഗമം കണ്ടുനിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ചിബൂക്കിലെ സ്‌കൂളില്‍നിന്ന് ബോക്കോഹറാം സായുധസംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 200 കുട്ടികളില്‍ 21 പേരെ വ്യാഴാഴ്ചയാണ് സായുധസംഘം വിട്ടയച്ചത്.
തലസ്ഥാനമായ അബൂജയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായത്. അധികൃതര്‍ ഞായറാഴ്ചയാണ് മോചിപ്പിക്കപ്പെട്ട കുട്ടികളെ രക്ഷിതാക്കള്‍ക്കു കൈമാറിയത്. 2014 ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളില്‍ 21 പേരാണ് കുടുംബത്തില്‍ തിരിച്ചെത്തിയത്. മകളെ കൂട്ടിക്കൊണ്ടുപോവാന്‍ അധികൃതര്‍ വിളിക്കുന്നത് ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നുവെന്ന് തിരിച്ചെത്തിയ കുട്ടികളില്‍ ഒരാളുടെ മാതാവ് ഹവ്വാ അബന പറഞ്ഞു. തിരിച്ചെത്തിയ കുട്ടികള്‍ക്ക് കൗണ്‍സലിങും ആരോഗ്യപരിചരണവും പോഷകാഹാരങ്ങളും നല്‍കുന്നുണ്ടെന്ന് നൈജീരിയ സ്‌റ്റെബിലിറ്റി ആന്റ് റെക്കഗ്‌നിഷന്‍ പ്രോഗ്രാം മാനേജര്‍ എലീനൊര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക