|    Aug 15 Wed, 2018 12:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കും വിരാമമിട്ട് വാഴാനി ഡാം തുറന്നു

Published : 3rd August 2018 | Posted By: kasim kzm

വടക്കാഞ്ചേരി: കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കും വിരാമമിട്ട് വാഴാനി ഡാം തുറന്നു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 61.93 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയോടെ ഷട്ടറുകള്‍ തുറക്കുമെന്ന അറിയിപ്പും വ ന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
61.95 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയോടെയാണു ഷട്ടറുകള്‍ തുറന്നത്. ഒരിഞ്ച് വ്യത്യാസത്തില്‍ നാല് ഷട്ടറുകളാണു തുറന്നത്. തുടര്‍ച്ചയായ മഴ കുറച്ചു വിട്ടുനിന്നെങ്കിലും വനമേഖലയില്‍ നിന്നും മറ്റുമുള്ള നീരൊഴുക്കാണു വെള്ളത്തിന്റെ അളവ് കൂടാനിടയാക്കിയത്. ഡാം തുറന്നതറിഞ്ഞ് നിരവധി സന്ദര്‍ശകരാണു വെള്ളത്തിന്റെ നീരൊഴുക്ക് കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും വാഴാനിയില്‍ എത്തുന്നത്.
അനില്‍ അക്കര എംഎല്‍എ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ, വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ തുടങ്ങിയവരും ഡാം സന്ദര്‍ശിക്കാനെത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss