|    Jan 24 Tue, 2017 8:33 am

കാത്തിരിപ്പിനറുതി; മക്കരപ്പറമ്പ് ബൈപാസിന് പത്ത് കോടി

Published : 9th July 2016 | Posted By: SMR

മങ്കട: പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ മക്കരപ്പറമ്പ് ബൈപാസിന് പത്ത് കോടി രൂപ നീക്കിവച്ചു. മക്കരപ്പറമ്പയിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാവുന്നത്. കടുങ്ങൂത്തുനിന്നു ആരംഭിച്ച് രാമപുരം മുപ്പത്തിയെട്ടിലെത്തുന്ന രീതിയില്‍ ഉണ്ടായിരുന്ന പ്രൊജക്ടാണ് മക്കരപ്പറമ്പ് ബൈപാസ്. അങ്ങാടിപ്പുറം കഴിഞ്ഞാല്‍ പെരിന്തല്‍മണ്ണ-മലപ്പുറം റൂട്ടിലെ ഗതാഗതക്കുരുക്കുള്ള അങ്ങാടിയാണ് മക്കരപ്പറമ്പ്.
ബൈപാസ് യാഥാര്‍ഥ്യമായാല്‍ നാലമ്പല ദര്‍ശനത്തിനെത്തുന്ന ആയി്‌രകക്കണക്കിന് ആളുകള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്പെടുമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. വെലോങ്ങര-അങ്ങാടിപ്പുറം-ഓരാടംപാലം-മാനത്തുമംഗലം ബൈപാസിനും പത്ത് കോടിയനുവദിച്ചു.
മങ്കട പഞ്ചായത്തിലെ എഴുന്നൂറോളം ഏക്കര്‍ സ്ഥലത്ത് ബൃഹത്തായ വിവിധോദ്ദേശ്യ വ്യവസായത്തിന് വേണ്ടി എഴുന്നോറോളം ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചു. ബജറ്റിലെ 163പാരഗ്രാഫിലാണ് മങ്കടയിലെ സ്ഥലം ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നത്. മങ്കട ചേരിയം മലയിലെ കുമാരഗിരി എസ്റ്റേറ്റ് കൈവശം പ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയായിരിക്കും ഏറ്റെടുക്കുകയെന്നാണ് സൂചന. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇതിനുള്ള ശ്രമം തുടങ്ങിവച്ചിരുന്നു.
അതേസമയം, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുമെന്ന ബജറ്റിലെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് എംഎസ്എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കാനുള്ള സര്‍ക്കാറിന്റെ പ്രധാനപ്പെട്ട ചുവടുവയ്പ്പായി തീരുമാനത്തെ യോഗം വിലയിരുത്തി. മികച്ച പഠന നിലവാരം ഉറപ്പുവരുത്താന്‍ യോജിച്ച പഠനാന്തരീക്ഷം എന്നത് വളരെ പ്രധാനമാണ്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്മേഷത്തോടെ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പദ്ധതി സഹായകമാവും. ഭൗതിക സാഹചര്യങ്ങളുടെ അഭാവം കാരണം സ്വകാര്യ വിദ്യാലയങ്ങളെ ആശ്രയിക്കുന്ന സമൂഹത്തിന്റെ മനോഭാവം ഇല്ലായ്മ ചെയ്യാന്‍ പ്രഖ്യാപനം ഉപകരിക്കും. അടുത്ത ഘട്ടത്തില്‍ പദ്ധതി പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കണമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം കെ ഇര്‍ഫാന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. സി മുഹാസ്, മുനവ്വര്‍ സ്വലാഹി, പി ലുബൈബ്, മുഹമ്മദ് ഷമീല്‍, സി എം അബ്ദുല്‍ ഖാലിക്, ത്വാഹാ റഷാദ്, ജനറല്‍ സെക്രട്ടറി ഡോ. ഷബീല്‍ പിഎന്‍, വൈസ് പ്രസിഡന്റ് പി പി നസീഫ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക