|    Jun 26 Mon, 2017 10:43 am
FLASH NEWS

കാതടപ്പിക്കുന്ന ശബ്ദവും വെളിച്ചവും; 25 കാറുകള്‍ക്കും 10 ബൈക്കുകള്‍ക്കുമെതിരേ കേസെടുത്തു

Published : 10th November 2016 | Posted By: SMR

കാസര്‍കോട്്: കാതടപ്പിക്കുന്ന ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കും. അമിതമായ ലൈറ്റ് എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ച മങ്ങാനും അപകടത്തിലേക്ക് നയിക്കുന്നുവെന്നും കണ്ടതിനാലാണ് മോട്ടോര്‍ വാഹന വകുപ്പ്  കര്‍ശന നടപടികള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടുകെട്ടുകയും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്യും. 25 കാറുടമകള്‍ക്കെതിരെയു ം 10 ബൈക്കുസവാരികാര്‍ക്കെതിരെയും തീക്ഷ്ണമായ പ്രോട്ടോടൈപ്പിന് വിരുദ്ധമായ രീതിയില്‍ ലൈറ്റ് ഫിറ്റ് ചെയ്തതിന് കേസെടുത്തു. അമിതമായ ശബ്ദം ഉണ്ടാക്കാനായി സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തിയ 10 മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കെതിരെയും കേസെടുത്തു. വാഹനങ്ങള്‍ക്ക് മുന്‍വശത്ത് സാധാരണ ഹെഡ്‌ലൈറ്റും സൈഡ് ഇന്‍ഡിക്കേറ്ററിന്റെ ആംബര്‍ തലയും പുറകു വശത്ത് ട്രെയിന്‍ ലാമ്പ്, ബ്രെക്ക് ലാമ്പിന്റെ ചുവപ്പ്, സൈഡ് ഇന്‍ഡിക്കേറ്ററിന്റെ ആംമ്പര്‍ ലൈറ്റും കൂടാതെ റിവേഴ്‌സ് ലൈറ്റും മാത്രമേ അനുവദനീയമായിട്ടുള്ളൂവെന്ന് ആര്‍ടിഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക