|    Feb 20 Tue, 2018 1:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാണ്‍പൂര്‍ തീവണ്ടി അപകടം – ഐഎസ്‌ഐ ബന്ധം: എന്‍ഐഎ ബിഹാറിലേക്ക്‌

Published : 19th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കാണ്‍പൂരില്‍ കഴിഞ്ഞ നവംബര്‍ 20ന് നടന്ന ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് തീവണ്ടി അപകടത്തിനു പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയാണെന്ന വാര്‍ത്തയെക്കുറിച്ചന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ രണ്ടംഗ സംഘത്തെ കേന്ദ്രം ബിഹാറിലേക്കയച്ചു.  സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ പോലിസ് അറസ്റ്റ് ചെയ്ത മോട്ടി പാസ്വാന്‍, ഉമാ ശങ്കര്‍, മുകേഷ് യാദവ് എന്നിവരില്‍ നിന്നാണ് ഐഎസ്‌ഐയുടെ ബന്ധം പോലിസ് അറിഞ്ഞത്. ഇതുസംബന്ധിച്ച് ബിഹാര്‍ സര്‍ക്കാരില്‍ നിന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ ഐഎസ്‌ഐ—ക്കുള്ള പങ്കും, ദുബയ്, നേപ്പാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐ ഏജന്റുമാരുടെ പങ്കും എന്‍ഐഎ അന്വേഷിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായവരെ ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ചോദ്യംചെയ്തുവരികയാണ്. അവരുടെ മൊഴി യാഥാര്‍ഥ്യമാണെങ്കില്‍ ഇന്ത്യയില്‍ ഐഎസ്‌ഐ നടത്തുന്ന ആദ്യത്തെ തീവണ്ടി അട്ടിമറി ആയിരിക്കും കാണ്‍പൂരിലേത്. ഇന്ത്യയിലെയും നേപ്പാളിലെയും ഐഎസ്‌ഐ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റോയുടെ റിപോര്‍ട്ടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലെ കിഴക്കന്‍ ചെമ്പാരന്‍ ജില്ലയില്‍ നിന്നാണു കഴിഞ്ഞദിവസം ബിഹാര്‍ പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss