|    Mar 25 Sat, 2017 7:37 am
FLASH NEWS

കാണികളുടെ പ്രതിഷേധത്തിനിടയില്‍ പാര്‍ക്കിനകത്തെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി പരാതി

Published : 27th December 2015 | Posted By: SMR

കളമശ്ശേരി: കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി നഗരസഭയുടെ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ജലധാര യന്ത്രത്തകരാര്‍ മൂലം പ്രവര്‍ത്തിക്കാതിരുന്നത് കാണികളുടെ പ്രതിഷേധത്തിനിടയാക്കി.
പ്രതിഷേധത്തിനിടയില്‍ പാര്‍ക്കിനകത്തെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി പരാതി. സംഭവം സംബന്ധിച്ച് നഗരസഭ കളമശ്ശേരി പോലിസില്‍ പരാതി നല്‍കിയതായി മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. ക്രിസ്മസ് ദിനമായ വെള്ളിയാഴ്ചയാണ് യന്ത്രക്കകരാര്‍മൂലം ജലധാര പ്രവര്‍ത്തിക്കാതായത്. ക്രിസ്മസ് ദിനമായതിനാല്‍ രണ്ടായിരത്തില്‍പരം ആളുകള്‍ വൈകീട്ടോടെ ടിക്കറ്റെടുത്ത് അകത്തു കയറിയിരുന്നു.
ജലധാരയുടെ ആദ്യപ്രദര്‍ശനം ആരംഭിക്കേണ്ട വൈകീട്ട് ആറേകാലോടെയാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. ഇതോടെ കാണികളായെത്തിയവര്‍ പ്രതിഷേധവുമായി എ ത്തി. ഇതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ പാര്‍ക്കിനകത്തെ ഉപകരണങ്ങള്‍ക്ക് കേടു വരുത്തുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നഗരസഭ അധികൃതര്‍ ആരുംതന്നെ സംഭവത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തിയാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക