|    Oct 20 Fri, 2017 3:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കാണികളുടെ അഴിഞ്ഞാട്ടം; റഷ്യയെ യൂറോയില്‍ നിന്ന് പുറത്താക്കുമെന്നു മുന്നറിയിപ്പ്

Published : 15th June 2016 | Posted By: SMR

eng-russ

പാരിസ്: ആരാധകരുടെ മോശം പെരുമാറ്റത്തിന് റഷ്യക്ക് യുവേഫയുടെ താക്കീത്. ഇനിയുള്ള മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തുനിന്ന് ആക്രമണസംഭവങ്ങളുണ്ടായാല്‍ റഷ്യയെ യൂറോ കപ്പില്‍ നിന്നു പുറത്താക്കുമെന്ന് യുവേഫ അറിയിച്ചു. ഒപ്പം വന്‍ തുക റഷ്യയില്‍ നിന്നു പിഴയായി ഈടാക്കാനും യുവേഫ ആലോചിക്കുന്നുണ്ട്.
ഇംഗ്ലണ്ടും റഷ്യയും തമ്മിലുള്ള മല്‍സരത്തിനിടെ ഇരുടീമിന്റെയും ആരാധകര്‍ തമ്മില്‍€ഏറ്റുമുട്ടിയതാണ് യുവേഫയെ പ്രകോപിപ്പിച്ചത്. സ്റ്റേഡിയത്തില്‍ ആക്രമണമഴിച്ചുവിടുന്നതിലും വംശീയാധിക്ഷേപം നടത്തുന്നതിലും റഷ്യന്‍ ആരാധകരാണ് ഉത്തരവാദികളെന്ന് യുവേഫ ചൂണ്ടിക്കാട്ടി.
നാളെ നടക്കുന്ന അടുത്ത ഗ്രൂപ്പ് മല്‍സരത്തില്‍ റഷ്യ സ്ലൊവാക്യയുമായി ഏറ്റുമുട്ടുന്നുണ്ട്. ലില്ലെയിലാണ് ഈ കളി. ഇതിനടുത്ത് ലെന്‍സിലുള്ള സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്- വെയ്ല്‍സ് മല്‍സരം. അതുകൊണ്ടു തന്നെ വീണ്ടുമൊരിക്കല്‍ക്കൂടി ഇംഗ്ലണ്ട്-റഷ്യ കാണികള്‍ ഏറ്റുമുട്ടുമോയെന്ന ഭീതിയിലാണ് യുവേഫ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക