|    Aug 20 Mon, 2018 8:43 am
FLASH NEWS

കാണാതായ 26 കാരനെ അതിരപ്പിള്ളിയില്‍ കാമുകിയുടെ വീട്ടില്‍ കണ്ടെത്തി

Published : 20th June 2017 | Posted By: fsq

 

നെടുമ്പാശേരി: നായത്തോട് നിന്ന് കാണാതായ 26 കാരനെ അതിരപ്പിള്ളി വെറ്റിലപ്പാറയിലെ കാമുകിയുടെ വീട്ടില്‍ കണ്ടെത്തി. വയറിങ് തൊഴിലാളിയായ യുവാവിനെ രണ്ട് ദിവസം മുമ്പാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫും ചെയ്തിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ വീടുകളിലുമെല്ലാം അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനിയില്ല. ഇതേ തുടര്‍ന്നാണ് യുവാവിന്റെ ബന്ധുക്കള്‍ നെടുമ്പാശേരി പോലിസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് നടത്തിയ അന്വേഷണത്തില്‍ വെറ്റിലപ്പാറയിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്നാണ് വെറ്റിലപ്പാറ പോലിസിന്റെ സഹായത്തോടെ കാമുകിയുടെ വീട്ടില്‍ നിന്നും പൊക്കിയത്. 37 കാരായായ കാമുകിയുമായി 26കാരന്‍ പ്രണയത്തിലായിരുന്നു. വീട്ടില്‍ വിവാഹലോചന ആരംഭിച്ചപ്പോള്‍ യുവാവ് തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാരോട് സൂചിപ്പിച്ചു. യുവതിയുടെ ചിത്രം കാണിച്ചതോടെ യുവാവിന്റെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീടുവിട്ടതാണെന്നാണ് യുവാവിന്റെ വിശദീകരണം. ഞായറാഴ്ച്ച രാത്രി നെടുമ്പാശേരിയിലെത്തിച്ച യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss