|    May 28 Mon, 2018 3:20 pm
FLASH NEWS
Home   >  National   >  

കാണാതായ ഹെലികോപ്ടറില്‍ മലയാളികളും

Published : 13th January 2018 | Posted By: mi.ptk

മുംബൈ: മുംബൈ തീരത്തുനിന്ന് ഏഴ് ജീവനക്കാരുമായി കാണാതായ ഹെലികോപ്ടറില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കോതമംഗലം സ്വദേശി ജോസ് ആന്റണി, വികെ ബാബു എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് ജോസ് ആന്റണി.എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ പവന്‍ ഹാന്‍സ് വിഭാഗത്തില്‍പെട്ട ഹെലികോപ്ടറാണ് കാണാതായത്.
രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. പിന്നീട് മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം അറിയിച്ചു.രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഏകദേശം 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ എത്തിച്ചേരേണ്ടതായിരുന്നു.  ഹെലികോപ്ടറിനായി തീരസംരക്ഷണ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss