|    Aug 16 Wed, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

Published : 10th August 2017 | Posted By: fsq

 

പാണത്തൂര്‍ (കാഞ്ഞങ്ങാട്):  കാണാതായ അങ്കണവാടി വിദ്യാര്‍ഥിനി പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവര്‍ ഇബ്രാഹീം-ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമ(നാല്)യുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പാണത്തൂര്‍ പുഴയില്‍ നിന്ന് മൃതദേഹം കിട്ടിയത്.നീലേശ്വരം തീര്‍ത്ഥങ്കരയില്‍ നിന്നുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള പവിത്രംകയത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. അങ്കണവാടിയില്‍ നിന്നു വന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നാലരയോടെ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ ചാലിനരികില്‍ ചെരിപ്പും കുടയും കണ്ടെത്തി. ശക്തമായി മഴ പെയ്തിരുന്നതിനാല്‍ ചാലില്‍ വെള്ളം നിറഞ്ഞിരുന്നു. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നാണ് സംശയിക്കുന്നത്. കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. രാജപുരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക