|    Jan 25 Wed, 2017 4:59 am
FLASH NEWS

കാണാതായ ശിലാവിഗ്രഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Published : 2nd October 2016 | Posted By: SMR

പത്തനംതിട്ട: ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്ര ജങ്ഷനില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ശിലാവിഗ്രഹം ഇലന്തൂര്‍ സ്റ്റേഡിയത്തില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 5.45 ന് ചാക്കുകെട്ട് കണ്ട വിവരം ജനങ്ങള്‍ ആറന്മുള പോലിസില്‍  വിളിച്ചറിയിക്കുകയായിരുന്നു. പോലിസ് അറിയിച്ചതിനെ തുടര്‍ന്ന്  ഓമല്ലൂരില്‍ നിന്നും ഭക്തജനങ്ങളെത്തി വിഗ്രഹം തിരിച്ചറിഞ്ഞു.
ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ശിവ രൂപമാണിത്. വിഗ്രഹത്തില്‍ നാഗങ്ങള്‍ ശിരസ് അലങ്കരിക്കുന്നു. വ്യാഴാഴ്ച വൈകീട്ടാണ് വിഗ്രഹം കാണാതായ വിവരം ഭക്തര്‍ അറിയുന്നത്. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിഷ്ഠിച്ച വിഗ്രഹം നിന്ന സ്ഥലം കാലക്രമത്തില്‍ ചെടികളും വള്ളിപ്പടപ്പും നിറഞ്ഞ് ചെറുകാവായി മാറിയിരുന്നു. വിഗ്രഹം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭക്തര്‍ പുതിയ നാഗരാജ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക