|    Jan 22 Sun, 2017 11:22 am
FLASH NEWS

കാണാതായ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി

Published : 5th August 2016 | Posted By: mi.ptk

student death

പൊള്ളാച്ചി: തൃശൂരില്‍ നിന്നും കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച കാണാതായ ചേറ്റുപുഴ സ്വദേശിനി ലോലിത എന്ന വീട്ടമ്മയെ വ്യാഴാഴ്ച രാവിലെ പൊള്ളാച്ചി-ധരാപുരം റോഡിലെ പിഎപി കനാല്‍ റോഡില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ലോലിതയെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയും ഡ്രൈവറുമായ സുജീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വിഷം നല്‍കിയ ശേഷം ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്നും പോകുമ്പോള്‍ ലോലിതയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപെട്ടിട്ടുണ്ട്.
തൃശൂരില്‍ ടെക്‌സറ്റയില്‍സ് ജീവനക്കാരിയായ ലോലിതയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങള്‍ തൃശൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ലോലിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 552 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക