|    Mar 30 Thu, 2017 2:32 pm
FLASH NEWS

കാണാതായ വിദ്യാര്‍ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി

Published : 18th October 2016 | Posted By: Abbasali tf

കാസര്‍കോട്: ഒരാഴ്ച മുമ്പ് കാണാതായ എരിയാലിലെ 16കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് കണ്ടെത്തി. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ എരിയാലിലെ മുഹമ്മദ് അറഫാത്തിനെയാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് കണ്ടെത്തിയത്. 11ന് വൈകിട്ടാണ് അറഫാത്തിനെ കാണാതായത്. ബന്ധുക്കള്‍ കാസര്‍കോട്് പോലിസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ കഴക്കൂട്ടത്ത് സംശയ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ഥിയോട് കഴക്കൂട്ടം പോലിസ് വിവരങ്ങള്‍ തിരക്കി കാസര്‍കോട് പോലിസില്‍ അറിയിക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day