|    Jun 20 Wed, 2018 5:27 am

കാണാതായ വിദ്യാര്‍ഥിനിയെ മംഗലാപുരത്ത് കണ്ടെത്തി

Published : 15th January 2017 | Posted By: fsq

 

താമരശ്ശേരി: രണ്ടാഴ്ച മുമ്പ് കോടഞ്ചേരിയില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മംഗലാപുരത്ത് കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവിരം ലഭിച്ചു. കോടഞ്ചേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും മുറമ്പാത്തി കുഴിമുള്ളില്‍ സിബിയുടെ മകളുമായി സോന സെബാസ്റ്റിയനെയാണ് കഴിഞ്ഞ രണ്ടാഴ്ച മുമ്പ്  കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട സോന വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളില്‍ എത്തിയില്ലെന്നറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രാവിലെ ഒമ്പതുമണിയോടെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സോന എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. യൂണിഫോമില്‍ എത്തിയ സോന ബാത്ത്‌റൂമില്‍ കയറി വസ്ത്രം മാറിയാണ് തിരിച്ചിറങ്ങിയത്. കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ബന്ധുക്കളും പോലീസും സംയുക്തമായി അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. അലഞ്ഞു തിരിയുന്നതിനിടയില്‍ സംശയം തോന്നി മംഗലാപുരം പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിടെ ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കുട്ടിയെ. രക്ഷിതാക്കല്‍ മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss