|    Oct 21 Sun, 2018 1:08 am
FLASH NEWS

കാണാതായ വിദ്യാര്‍ഥിനിക്കായി കടലില്‍ തിരച്ചില്‍ തുടരുന്നു

Published : 20th September 2017 | Posted By: fsq

 

കണ്ണൂര്‍:കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലെത്തിയ കോളജ് വിദ്യാര്‍ഥിനി കടലില്‍ അകപ്പെട്ടിരിക്കാമെന്ന സംശയത്തില്‍ രണ്ടാം ദിവസവും തിരച്ചില്‍ നടത്തി. മുണ്ടേരി മാണിയൂര്‍ തരിയേരി അമ്പലക്കണ്ടിയില്‍ ബദരിയ്യ മന്‍സിലില്‍ നഫീസ-മുഹമ്മദലി ദമ്പതികളുടെ മകള്‍ ഹസനത്തി(20)നെയാണ് തിങ്കളാഴ്ച 9.30ഓടെ കാണാതായത്. തനിച്ച് കോട്ടയിലെത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു. കോട്ടയുടെ പടിഞ്ഞാറു ഭാഗത്തെ കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗും കുടയും കണ്ടെത്തിയിരുന്നു. ഇതാണ് കടലില്‍ ചാടിയതായിരിക്കാമെന്ന സംശയമുയര്‍ന്നത്. തിങ്കളാഴ്ച കോസ്റ്റ് ഗാര്‍ഡ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ മറൈന്‍ എന്‍ഫോഴ്‌മെന്റും തീരദേശ പോലിസും ബോട്ടുകളുടെ സഹായത്തോടെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഏച്ചൂര്‍ നളന്ദ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ് ഹസനത്ത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss