|    Nov 16 Fri, 2018 10:07 pm
FLASH NEWS

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : 10th August 2018 | Posted By: kasim kzm

പട്ടാമ്പി: ഭാരതപ്പുഴയുടെ കടവിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പട്ടാമ്പി താലൂക്കിലെ പാണ്ടിക്കാട് സ്വദേശി പരേതനായ മൊയ്തീന്റെ മകന്‍ അബ്ദുല്‍ സലാമിന്റെ(34) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നാലുദിവസങ്ങളിലായി മൂന്നുപേരാണ് ജില്ലയില്‍ വിവിധ പുഴകളിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. അരിയൂര്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കോട്ടോപ്പാടം-2 വില്ലേജില്‍ രാമന്‍ മകന്‍ ശങ്കരനും വാളയാര്‍ ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ സൂസിയപ്പന്‍ മകന്‍ ശെല്‍വമുത്തുവുമാണ് മരിച്ച മറ്റു രണ്ടുപേര്‍. കാണാതായ രാജനു(65) വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss