|    Aug 24 Thu, 2017 12:24 pm
Home   >  Todays Paper  >  Page 5  >  

കാണാതായ യുവാവിന്റെ മിസിങ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ആര്‍ഡിഒ വിശദീകരണം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: 38 വര്‍ഷം മുമ്പ് കോവളം കടലില്‍ കുളിക്കാന്‍ പോയ യുവാവിനെ കാണാതായതായി തെളിയിക്കുന്ന മിസിങ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ആര്‍ഡിഒയുടെ നടപടിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. സപ്തംബര്‍ ആറിന് രാവിലെ 11 മണിക്ക് കമ്മീഷന്‍ ആസ്ഥാനത്തു നടക്കുന്ന സിറ്റിങില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി തിരുവനന്തപുരം ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കി.
പൂജപ്പുര സ്വദേശി കെ അനില്‍കുമാറിനെയാണ് 1978 നവംബര്‍ 28ന് കോവളം കടലില്‍ കാണാതായത്.
മൃതദേഹം കണ്ടുകിട്ടിയില്ല. വിഴിഞ്ഞം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അനില്‍കുമാറിന്റെ സൈക്കിളും വസ്ത്രങ്ങളും ബന്ധുക്കള്‍ക്കു കൈമാറിയത് വിഴിഞ്ഞം പോലിസാണ്. എന്നാല്‍, കുടുംബ ഓഹരി സംബന്ധമായ കാര്യങ്ങള്‍ക്ക് ബന്ധുക്കള്‍ വില്ലേജ് ഓഫിസറെ സമീപിച്ചപ്പോള്‍ അധികൃതര്‍ അനില്‍കുമാറിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.
സര്‍ട്ടിഫിക്കറ്റിനു വേണ്ടി വിഴിഞ്ഞം പോലിസിനെ സമീപിച്ചപ്പോള്‍ 1978ലെ രേഖകള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. സിഐ ഓഫിസിലും രേഖകള്‍ ലഭ്യമായില്ല. മിസിങ് സര്‍ട്ടിഫിക്കറ്റിനായി ജൂണ്‍ 23ന് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് അനില്‍കുമാറിന്റെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക