|    Oct 24 Tue, 2017 6:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാണാതായ യുവാവിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published : 15th January 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ പീര്‍ബാഗ് സ്വദേശിയായ ഉവൈസ് ബഷീറിനെ പ്രാദേശിക റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹമീദുല്ല മിര്‍ അറിയിച്ചു.
അതേസമയം, യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചും സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും ജനക്കൂട്ടം ശ്രീനഗര്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക