|    Feb 22 Wed, 2017 11:54 pm
FLASH NEWS

കാണാതായ യുവാവിനെ ചോമ്പാല്‍ പോലിസ് ബന്ധുക്കളെ ഏല്‍പിച്ചു

Published : 24th November 2016 | Posted By: SMR

വടകര: തമിഴ്‌നാട് ഈറോഡി ല്‍ നിന്ന് കാണാതായ യുവാവിനെ പോലിസ് ബന്ധുക്കളെ ഏ ല്‍പ്പിച്ചു. നേതാജി റോഡ് മുന്‍സിപ്പാല്‍ സത്രത്തിലെ  ഈറോഡ് സ്വദേശി കാര്‍ത്തിക് (21)നെയാണ് കഴിഞ്ഞ ഒരു മാസക്കാലമായി കാണാതായത്. മാനസികാസ്വാസ്ഥ്യമുള്ള കാര്‍ത്തിക്ക് റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. അവിടെ നിന്ന് മുങ്ങി ട്രെയിനില്‍ കയറി മാഹി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റേഷന്‍ പരിസരത്ത് ചുറ്റി കളിക്കുകയായിരുന്നു. പോലിസ് നൈറ്റ് പട്രോളിങിനിടയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് തമിഴ് നാട്ടില്‍ നിന്ന് നാടു വിട്ടതാണെന്ന് വ്യക്തമായത്. കാര്‍ത്തിക് ഭക്ഷണം പോലും കഴിക്കാതെ മുഷിഞ്ഞ വസ്ത്രം ധരിച്ച് തീര്‍ത്തും അവശ നിലയിലായിരുന്നു. ഭക്ഷണവും വസ്ത്രവും ആവശ്യമായ പരിചരണവും നല്‍കി. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിച്ചു. തമിഴ് നാട്ടിലെ വിവിധ ഭാഗങ്ങളില്‍ യുവാവിനെ ബന്ധുക്കളും നാട്ടുകാരും തിരയുന്നതിനിടയിലാണ് ചോമ്പാല്‍ പോലിസില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത പിതാവ് കുപ്പന്‍ അറിയുന്നത്. ബുധനാഴ്ച കുപ്പനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ചോമ്പാല എസ്‌ഐ എന്‍ പ്രജീഷില്‍ നിന്ന് കാര്‍ത്തിക്കിനെ ഏറ്റുവാങ്ങി. ചോമ്പാല്‍ പോലിസിന് നന്ദി പറഞ്ഞ് ഇവര്‍ നാട്ടിലേക്ക് മടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക