|    May 25 Thu, 2017 6:03 pm
FLASH NEWS

കാണാതായ യുവാക്കളുടെ വീട്ടില്‍ പോലിസ് പരിശോധന

Published : 13th July 2016 | Posted By: SMR

പാലക്കാട്: പാലക്കാട്‌നിന്നു കാണാതായ ഈസയുടെയും യഹ്‌യയുടെയും യാക്കരയിലെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. അറബിയിലുള്ള ലഘുലേഖകളും ചില പുസ്തകങ്ങളും പോലിസ് ഇവിടെ നിന്നു കണ്ടെടുത്തു.
അതേസമയം ജില്ലയില്‍നിന്ന് ഒരാളെക്കൂടി കാണാതായതായി പോലിസിനു പരാതി ലഭിച്ചിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയും കഞ്ചിക്കോട് താമസക്കാരനുമായ ഷിബിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വീട്ടുകാര്‍ അഭിഭാഷകന്‍ മുഖേന ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസനു പരാതി നല്‍കിയത്. മുമ്പു കാണാതായ യാക്കര സ്വദേശി ഈസയുടെ സുഹൃത്താണ് ഷിബി. ജൂണ്‍ രണ്ടിന് ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ ഷിബി ഒമാനിലേക്കു പോയതായും കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നുമാണ് പരാതി. ജില്ലയില്‍ നിന്നും ഇത്തരത്തില്‍ കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day