|    Jan 17 Tue, 2017 2:30 pm
FLASH NEWS

കാണാതായ യാക്കര സ്വദേശികളുടെ മതംമാറ്റം; സാക്കിര്‍ നായിക്കുമായുള്ള ബന്ധം അറിയില്ലെന്നു പിതാവ്

Published : 12th July 2016 | Posted By: SMR

എം എം സലാം

പാലക്കാട്: പാലക്കാട്ടുനിന്നു കാണാതായ യാക്കര സ്വദേശികളായ ഈസയേയും യഹ്‌യയെയും മുംബൈയിലെ മത പണ്ഡിതന്‍ സാക്കിര്‍ നായിക്കുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളുടെ ഗൂഢാലോചന. ധക്ക ഭീകരാക്രമണത്തിന് പ്രചോദനമായി എന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെ വേട്ടയാടാനൊരുങ്ങിയ സാഹചര്യത്തിലാണ് രംഗം കൊഴുപ്പിക്കുന്നതിനായി പാലക്കാട് നിന്നു കാണാതായ യാക്കര സ്വദേശികള്‍ സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധമുള്ളവരാണെന്നു കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
എന്നാല്‍, ഇരുവര്‍ക്കും മുംബൈയിലെ മതപണ്ഡിതന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുള്ളതായി അറിയില്ലെന്നു പിതാവ് വിന്‍സന്റ് തേജസിനോട് വെളിപ്പെടുത്തി. സാക്കിര്‍ നായിക്കുമായി ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് താന്‍ ഒരു മാധ്യമത്തോടും വെളിപ്പെടുത്തിയിട്ടില്ലെന്നും കെട്ടിച്ചമച്ച് വാര്‍ത്തയുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചത് മുംബൈയില്‍ വച്ചായിരുന്നു. എന്നാല്‍, അത് സാക്കിര്‍ നായിക്കിന്റെ അടുത്തു നിന്നാണോയെന്ന് വ്യക്തമല്ല. കഴിഞ്ഞ തവണ മകളുടെ ഭര്‍ത്താവ് ലീവിനായി നാട്ടില്‍ വന്നപ്പോഴാണ് ഇവര്‍ മുംബൈയ്ക്കു പോയത്. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോവുകയാണെന്നാണ് മക്കള്‍ അറിയിച്ചത്. മുംബൈയിലെത്തിയ ശേഷം സാക്കിര്‍ നായിക്കിനെയാണോ അവര്‍ കണ്ടതെന്ന് യാതൊരുറപ്പുമില്ല. ഇസ്‌ലാംമതം സ്വീകരിക്കുന്നതിനായി മരുമകനെ മക്കള്‍ കൂട്ടിക്കൊണ്ടു പോയിരുന്നു. ഓഫിസിലേക്കു കയറും വഴി ആദ്യം ഇരിക്കുന്ന താടിയും തൊപ്പിയുമുള്ളയാളോടാണ് സംസാരിച്ചത്. എന്നാല്‍, ഈ വ്യക്തി സാക്കിര്‍ നായിക്കാണെന്നു മരുമകന്‍ തന്നോട് പറഞ്ഞിട്ടില്ല. പിന്നീട്, മരുമകന് ഇസ്‌ലാം മതം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് അവിടെ നിന്നു മടങ്ങുകയും ചെയ്തതായും വിന്‍സന്റ് വെളിപ്പെടുത്തി.
സാക്കിര്‍ നായിക്കുമായാണ് മക്കള്‍ക്കു ബന്ധമെങ്കില്‍ കുഴപ്പമൊന്നുമില്ലെന്നും അവര്‍ മറ്റു ദുരൂഹ സാഹചര്യങ്ങളിലേക്ക് പോവുകയില്ലെന്നും സാക്കിര്‍ നായിക്കിനെക്കുറിച്ചു പഠിക്കുകയും അറിയുകയും ചെയ്ത അയല്‍വാസികള്‍ തന്നോടു പറഞ്ഞിട്ടുണ്ട്. താന്‍ പറയാത്ത കാര്യം മാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ വിഷമമുണ്ടെന്നും വിന്‍സന്റ് കൂട്ടിച്ചേര്‍ത്തു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക