|    Oct 17 Wed, 2018 1:38 pm
FLASH NEWS

കാണാതായ മൂന്ന് കോളജ് വിദ്യാര്‍ഥിനികളെ കണ്ണൂരില്‍ കണ്ടെത്തി

Published : 13th May 2017 | Posted By: fsq

 

തൊടുപുഴ: അറക്കുളത്തെ കോളജില്‍ നിന്ന് കാണാതായ മൂന്നു വിദ്യാര്‍ഥിനികളെ കണ്ടെത്തി. വീട്ടുകാരറിയാതെ ഗോവ കാണാന്‍ പോയതായിരുന്നു മൂന്നു വിദ്യാര്‍ഥിനികളും. ഇവരെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. അറക്കുളം, ഇലപ്പള്ളി സ്വദേശിനികളായ മൂന്ന് വിദ്യാര്‍ഥിനികളാണ് വീട്ടില്‍ അറിയിക്കാതെ വ്യാഴാഴ്ച ഉച്ചയോടെ ഗോവക്കു വണ്ടി കയറിയത്. അയല്‍വാസികളയ ഇവരില്‍ രണ്ടു പേര്‍ ബിരുദ വിദ്യാര്‍ഥിനികളുമാണ്. രാവിലെ പരീക്ഷയെഴുതാനായി പോവുന്നതായി പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ആറു മണി കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ രക്ഷിതാക്കള്‍ പരാതിയുമായി കാഞ്ഞാര്‍ സ്‌റ്റേഷനിലെത്തുകയായിരുന്നു. എവിടേക്ക് പോയെന്നൊ എന്തിന് പോകുന്നെന്നൊ യാതൊന്നും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കണ്ണൂരില്‍ നിന്നും വിദ്യാര്‍ഥിനികളെ പിടികൂടാന്‍ സഹായകമായത്. 2.30ഓടെ കണ്ണൂരിലെത്തിയ ട്രെയിനില്‍ നിന്ന് ഇവരെ പോലിസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച 12.30 വരെ ഇവര്‍ കോളജ് പരിസരത്തുണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. ഇവരിലൊരാളാണ് ഗോവന്‍ ട്രിപ്പ് പ്ലാന്‍ ചെയ്തതെന്നാണു പോലിസ് നല്‍കുന്ന വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss