|    Nov 19 Mon, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാണാതായ മല്‍സ്യത്തൊഴിലാളികളെ കുറിച്ച് സൂചനയില്ല; തിരച്ചില്‍ തുടരുന്നു

Published : 10th August 2018 | Posted By: kasim kzm

കൊച്ചി/വൈപ്പിന്‍: മുനമ്പം തീരത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒമ്പതു പേര്‍ക്കായി നടത്തുന്ന തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു. ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായി എംവി ദേശ ശക്തി കപ്പലില്‍ ഇന്നലെ പരിശോധന ആരംഭിച്ചു.
അപകടത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി നേവിയുടെ രണ്ടും കോസ്റ്റ്ഗാര്‍ഡിന്റെ മൂന്നും കപ്പലുകള്‍ ഇന്നലെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരുതരത്തിലുമുള്ള സൂചനകളും ലഭിച്ചില്ല. ഇവയ്ക്ക് പുറമേ നാവികസേനയുടെ രണ്ട് ഡോണിയ ര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമായെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ഇവര്‍ക്ക് പുറമേ മല്‍സ്യത്തൊഴിലാളികളും ബോട്ടുകളില്‍ പലഭാഗങ്ങളിലായി സഹായത്തിനുണ്ട്.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബോട്ടില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് അധികൃതരുടെ ആവശ്യപ്രകാരം നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘവും തിരച്ചിലിനായി എത്തിയിട്ടുണ്ടെങ്കിലും ബോട്ട് കിടക്കുന്ന സ്ഥലം കൃത്യമായി ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത—തുകൊണ്ട് ഇവര്‍ കപ്പലില്‍ തന്നെ തങ്ങുകയാണ്. ബോട്ട്് കിടക്കുന്ന ഭാഗം കൃത്യമായി നിര്‍ണയിച്ച ശേഷം മാത്രമേ ഇവര്‍ തിരച്ചിലിനായി ഇറങ്ങുകയുള്ളൂവെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ ഇന്നും തുടരും. ഒരു മലയാളിയടക്കം ഒമ്പതു പേരെയാണ് കണ്ടെത്താനുള്ളത്. മാല്യങ്കര സ്വദേശി തറയില്‍ പ്രകാശന്റെ മകന്‍ ചീരു എന്നു വിളിക്കുന്ന ഷിജു (45), പശ്ചിമബംഗാള്‍ സ്വദേശി ബീബുല്‍ദാസ് (28), തമിഴ്‌നാട് കുളച്ചില്‍ സ്വദേശികളായ യേശുപാലന്‍ (36), രാജേഷ് കുമാര്‍ (32), ദിനേശ് (23), ഷാലു (24), സഹായ രാജ് (38), പോള്‍സണ്‍ (25), അരുണ്‍ കുമാര്‍ (24) എന്നിവര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.
അതേസമയം, ബോട്ടിലിടിച്ചതെന്ന് സംശയിക്കുന്ന എം വി ദേശ ശക്തി കപ്പല്‍ മംഗളൂരു തുറമുഖത്തെ 10ാം നമ്പര്‍ ബര്‍ത്തി ല്‍ എത്തിച്ചപരിശോധന ആരംഭിച്ചു. മര്‍ക്കന്റയിന്‍ മറൈ ന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയ്—ക്കാണ് പരിശോധന ആരംഭിച്ചത്. പരിശോധനാ ദിവസങ്ങള്‍ നീളുമെന്ന് എംഎംഡി അധികൃതര്‍ പറയുന്നു.
.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss