|    Sep 26 Tue, 2017 12:57 pm
Home   >  Pravasi  >  Gulf  >  

കാണാതായ മലയാളി വ്യവസായി വാഹന അപകടത്തില്‍ മരിച്ച നിലയില്‍

Published : 18th October 2016 | Posted By: SMR

ദോഹ: ഈ മാസം ഒന്നാം തിയ്യതി മുതല്‍ ഖത്തറില്‍ കാണാതായ മലയാളിയെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അഴൂര്‍ ഇരട്ടപ്പുളിക്കല്‍ സോബി ജോസ് (38) ആണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനു വാഹനാപകടത്തില്‍ മരിച്ച സോബിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്.
ഓള്‍ഡ് എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. നടന്നു പോകുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്. ആളെ തിരിച്ചറിയാനാവാതെ മൃതദേഹം ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സ്വന്തമായി മെയിന്റനന്‍്‌സ്, നിര്‍മാണ കമ്പനി നടത്തി വരികയായിരുന്നു. ഹമദ് ആശുപത്രിയിലെ നഴ്‌സായിരുന്ന ഭാര്യ സുമി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. സോബിയോടൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തും അടുത്തിടെ നാട്ടിലേക്കു പോയതിനെ തുടര്‍ന്ന് അദ്ദേഹം ഒറ്റയ്ക്കാണ് ദോഹയില്‍ കഴിഞ്ഞത്. സോബിയുടെ പിതാവിന്റെ അനുജനും മകനും ഖത്തറില്‍ ഉണ്ട്. എന്നാല്‍, അവര്‍ സ്ഥിരമായി ബന്ധപ്പെടാറില്ലാത്തതിനാല്‍ സോബി അപകടത്തില്‍പ്പെട്ട കാര്യം അറിഞ്ഞില്ല. ഭാര്യയെ ദിവസവും വിളിക്കാറുണ്ടായിരുന്നു. ഒന്നാം തിയ്യതി മുതല്‍ നാല് ദിവസത്തേക്ക് വിളി കാണാത്തതിനെ തുടര്‍ന്ന് ഇവിടെയുള്ള ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണ് ആളെ കാണാനില്ലാത്ത വിവരം അറിയുന്നത്. തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ച് കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ രേഖകള്‍ ശരിയാക്കി എത്രയും വേഗം മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മക്കള്‍: സിറിള്‍, സാവിയോ, ചാള്‍സ്. പിതാവ്: സ്‌കറിയ, മാതാവ്: മറിയാമ്മ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക