|    Jan 18 Wed, 2017 7:18 am
FLASH NEWS

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ല -ഡിജിപി

Published : 9th July 2016 | Posted By: sdq

കൊച്ചി: കേരളത്തില്‍ കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നു എന്നതിന് സ്ഥിരീകരണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ തന്നെ അന്വാഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണാതായവര്‍ വിദേശത്തേക്ക് പോയി എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഡിജിപി പറഞ്ഞു. കാസര്‍ക്കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 750 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക