|    May 28 Sun, 2017 8:35 pm
FLASH NEWS

കാണാതായ മധ്യവയസ്‌കന്‍ മാലിന്യക്കുഴിയില്‍ കൊല്ലപ്പെട്ട നിലയില്‍

Published : 6th September 2016 | Posted By: SMR

മുണ്ടക്കയം: ആഴ്ചകളായി കാണാതിരുന്ന മധ്യവയസ്‌കനെ വേസ്റ്റ് കുഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ടംപതാല്‍ തട്ടാശ്ശേരില്‍ അരവിന്ദാക്ഷ (അരവിന്ദന്‍ 52 )നെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് റബര്‍ തോട്ടത്തിലെ ജീവനക്കാരനും വണ്ടംപതാല്‍ സ്വദേശിയുമായ മാത്യു പോലിസ് കസ്റ്റഡിയിലായതോടെയാണ് കൊലപാതക വിവരം പുറത്തായത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു. മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം ഇളംപ്രാമലയിലുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ മാലിന്യക്കുഴിയില്‍ നിന്നു പോലിസ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇതേ തോട്ടത്തിലാണ് അരവിന്ദാക്ഷനും ജോലി ചെയ്തിരുന്നത്.
ജില്ലാ പോലിസ് ചീഫ് എന്‍ രാമചന്ദ്രന്‍, ആര്‍ഡിഒ, പോലിസ് സര്‍ജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കുഴി തുറന്നു പരിശോധിച്ചത്. റബര്‍ തോട്ടത്തിനടുത്തു താമസിക്കുന്ന സൈമണ്‍ എന്നയാള്‍ പോലിസിനോടു ചിലവിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. തൂമ്പാ ഉപയോഗിച്ചു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. അരവിന്ദനെ കഴിഞ്ഞ ജൂലൈ 18 മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് ഭാര്യ റെജിയും മക്കളായ അജിന്‍ അരവിന്ദ്, അഞ്ജു അരവിന്ദ് എന്നിവര്‍ പരാതി നല്‍കിയിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day