|    Jan 21 Sat, 2017 9:47 am
FLASH NEWS

കാണാതായ പെണ്‍കുട്ടികളുടെ കണക്കെടുക്കണം: എം ടി രമേശ്

Published : 12th July 2016 | Posted By: SMR

കൊച്ചി: മതംമാറുകയും പിന്നീട് കാണാതാവുകയും ചെയ്ത പെണ്‍കുട്ടികളുടെ കണക്കെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മതംമാറ്റപ്പെട്ട പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ക്കപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ ലൗ ജിഹാദ് സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഇതിനെതിരേ ബിജെപി ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ സമാധാനത്തിന്റെ പ്രവാചകനാക്കുന്ന മുസ്‌ലിംലീഗ് നേതാക്കളെ മുഹമ്മദാലി ജിന്നയുടെ പ്രേതം ആവേശിച്ചിരിക്കുകയാണ്. സക്കീറിന് പ്രവേശനം നിഷേധിച്ചവരില്‍ മുസ്‌ലിം രാഷ്ട്രങ്ങളുമുണ്ട്. സക്കീറിനെ നിരപരാധിയാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കൊന്നും ലഭിക്കാത്ത എന്തു തെളിവാണ് തങ്ങളുടെ കൈയിലുള്ളതെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കണമെന്നും എം ടി രമേശ് പറഞ്ഞു.

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക