|    Jul 25 Tue, 2017 10:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാണാതായ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്ദേശം

Published : 24th August 2016 | Posted By: SMR

പാലക്കാട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷ എന്ന ഫാത്തിമ- പാലക്കാട് സ്വദേശി ഈസ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി ഫോണ്‍ സന്ദേശം ലഭിച്ചു. ഈസയുടെ മാതാവിന്റെ മൊബൈല്‍ ഫോണിലേക്കാണ് ഞായറാഴ്ച വൈകീട്ടോടെ സന്ദേശമെത്തിയത്.
+93 എന്നു തുടങ്ങുന്ന നമ്പറില്‍ നിന്നും ഈസയുടെ അനുജന്‍ യഹിയയുടെ പേരിലാണ് സന്ദേശം. മകള്‍ പ്രസവിച്ചു എന്നതല്ലാതെ മറ്റു വിവരങ്ങളൊന്നുമില്ല. സന്ദേശമെത്തിയ വിവരം പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് കൈമാറിയതായി ഈസയുടെയും യഹിയയുടെയും പിതാവ് വിന്‍സെന്റ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ 21 പേരില്‍പ്പെട്ടവരാണ് പാലക്കാട് നിന്നുള്ള യഹിയയും ഈസയും. ഇവരോടൊപ്പം ഭാര്യമാരെയും കാണാതായെങ്കിലും അവര്‍ ഐഎസില്‍ ചേര്‍ന്നതിന് തെളിവുകളൊന്നും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക