|    Mar 25 Sat, 2017 7:06 pm
FLASH NEWS

കാണാതായ ചൈനീസ് കോളമിസ്റ്റ് പോലിസ് കസ്റ്റഡിയില്‍

Published : 22nd March 2016 | Posted By: SMR

ബെയ്ജിങ്: കഴിഞ്ഞ ആഴ്ച കാണാതായ പ്രമുഖ ചൈനീസ് കോളമെഴുത്തുകാരന്‍ ജിയ ജിയ ബെയ്ജിങ് പോലിസിന്റെ കസ്റ്റഡിയിലുണ്ടെന്നു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ യാന്‍ സിന്‍. ഹോങ്കോങിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് യാന്‍ സിന്‍ വ്യക്തമാക്കി. ഈ മാസാദ്യം സര്‍ക്കാരുമായി ബന്ധമുള്ള ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിഡന്റ് സി ജിന്‍പിങിന്റെ രാജിയാവശ്യപ്പെടുന്ന കത്ത് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി. കത്ത് ഉടനടി നീക്കം ചെയ്തിരുന്നു. അതേസമയം, ഏതാനും കേസുകളില്‍ ജിയയുടെ പങ്ക് സംശയിക്കുന്നതായി പോലിസ് പറഞ്ഞതായും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും വി ചാറ്റ് അക്കൗണ്ടിലൂടെ യാന്‍ വ്യക്തമാക്കി.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക