|    Jul 23 Mon, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published : 6th September 2017 | Posted By: fsq

 

വിദ്യാനഗര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുഴയില്‍ കാണാതായ രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ചെങ്കള ചേരൂരിലെ കബീര്‍-രുക്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാനെ(രണ്ടര)യാണ് ഞായറാഴ്ച വൈകീട്ടോടെ കാണാതായത്. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ തളങ്കര ഹാര്‍ബര്‍ പരിസരത്തു നിന്നാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴക്കരികിലാണ് ഇവരുടെ വീട്. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നിരവധിപേരുടെ സാന്നിധ്യത്തില്‍ ചേരൂര്‍ കോട്ട മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss