|    Nov 19 Mon, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാണാതായ കശ്മീര്‍ വിദ്യാര്‍ഥിയെ കുറിച്ച് ദുരൂഹത തുടരുന്നു

Published : 4th November 2018 | Posted By: kasim kzm

നോയ്ഡ: ഗ്രേറ്റര്‍ നോയ്ഡ ശാ ര്‍ദ സര്‍വകലാശാലയില്‍ നിന്നു കാണാതായ കശ്മീരി വിദ്യാര്‍ഥി ഇഹ്തിശാം ബിലാല്‍ (17) സായുധസംഘത്തില്‍ ചേര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇഹ്തിശാം ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ജമ്മുകശ്മീരില്‍ ചേര്‍ന്നതായി സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകള്‍ അവകാശപ്പെടുമ്പോ ള്‍ ഹിസ്്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നുവെന്നാണ് ജമ്മുകശ്മീര്‍ പോലിസ് മേധാവി പറയുന്നത്. എന്നാല്‍, ഇഹ്്തിശാം ശ്രീനഗറിലെത്തിയതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പ്രാദേശിക പോലിസും വ്യക്തമാക്കുന്നു.
ഒക്‌ടോബര്‍ 28ന് ഡല്‍ഹിയിലേക്കു പോവുന്നതിന് സര്‍വകലാശാലാ അധികൃതരില്‍ നിന്ന് അനുമതി വാങ്ങി പുറത്തേക്കുപോയ ഇഹ്തിശാമിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഫേസ്ബുക്കില്‍ ഇഹ്തിശാമിന്റെ ഫോട്ടോ പ്രൊഫൈ ല്‍ ചിത്രമാക്കിയ ഐഡിയുണ്ട്. എന്നാല്‍, അത് ഇഹ്തിശാം തന്നെയാണോ എന്നു പരിശോധിച്ചുവരുകയാണ്. ഒക്ടോബര്‍ 28ന് ശ്രീനഗറില്‍ എത്തിയ ഉടനെ ഇഹ്തിശാം ഹിസ്്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നെന്ന് കരുതുന്നതായി പോലിസ് അറിയിച്ചു.
ഒക്ടോബര്‍ 28ന് വൈകുന്നേരം തന്റെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പിതാവ് ബിലാല്‍ അഹ്്മദ് സോഫി സ്ഥിരീകരിച്ചു. ഇഹ്്തിശാം ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നാണോ വിളിച്ചതെന്നു ചോദിച്ചപ്പോള്‍ താന്‍ അങ്ങോട്ടു വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാവുന്ന അവസ്ഥയിലല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇഹ്്തിശാം വിമാനത്താവളത്തില്‍ എത്തിയതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ്. കാണാതായ വിദ്യാര്‍ഥി ന്യൂഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ എത്തിയോ എന്നതിനെക്കുറിച്ച് ആരും തങ്ങളോട് അന്വേഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
ഇതിനിടയിലാണ്, ഇഹ്തിശാം ജമ്മുകശ്മീര്‍ ഐഎസില്‍(ഐഎസ്‌ജെകെ) ചേര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹിസ്്ബുല്‍ മുജാഹിദീനോ ഐഎസ്‌ജെകെയോ ഇതേക്കുറിച്ച് പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഐഎസ് ബാനറിന്റെ പശ്ചാത്തലത്തിലുള്ള ഇഹ്്തിശാമിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ചും പരിശോധിച്ചുവരുകയാണെന്നും പോലിസ് അറിയിച്ചു. ഒക്ടോബര്‍ 28ന് ഹോസ്റ്റലില്‍ നിന്നാണ് ഇഹ്്തിശാം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ന്യൂഡല്‍ഹിയില്‍ സുഹൃത്തിനെ കാണാന്‍ പോവുന്നതായി റൂംമേറ്റിനോടും ബന്ധുവിനോടും പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇഹ്തിശാം പിതാവിനോട് 1000 രൂപ ആവശ്യപ്പെട്ടിരുന്നതായും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 400 രൂപ പിന്‍വലിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്.
ഒക്ടോബര്‍ 4ന് ശാര്‍ദ യൂനിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും അഫ്ഗാന്‍ വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇഹ്്തിശാം അഫ്ഗാന്‍കാരനാണെന്നു തെറ്റിദ്ധരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അവനെ ആക്രമിച്ചിരുന്നു. മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി ബിരുദ വിദ്യാര്‍ഥിയാണ് ഇഹ്്തിശാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss