|    Oct 20 Sat, 2018 5:51 am
FLASH NEWS
Home   >  Kerala   >  

കാണാതായ ഏഴുവയസ്സുകാരി പീഡനത്തിനിരയായിരുന്നു; താനാണ് കൊന്നതെന്ന് ബന്ധു

Published : 28th September 2017 | Posted By: mi.ptk

കൊല്ലം: കൊല്ലം ഏരൂരില്‍ ഇന്നലെ കാണാതായ ഏഴ് വയസുകാരിയെ താന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന്  പോലീസ് പിടിയിലായ കുട്ടിയുടെ ബന്ധു. പീഡനവിവരം വീട്ടില്‍ പറയുമെന്ന ഭയത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പിടിയിലായ രാജേഷ് പോലീസിനോട് പറഞ്ഞു.
ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കുളത്തൂപ്പുഴയിലെ റബര്‍ എസ്‌റ്റേറ്റില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. രാജേഷിനൊപ്പമായിരുന്നു കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളിലേക്ക് പോയത്. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടി സ്‌കൂളില്‍ എത്തായതിനെതുടര്‍ന്ന് അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി രാജേഷിനൊപ്പം പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss