|    Sep 23 Sat, 2017 8:01 pm
FLASH NEWS
Home   >  Kerala   >  

കാണാതായവര്‍ക്കായി ഇന്ത്യ ഇറാന്റെ സഹായം തേടിയതായി സൂചന

Published : 15th July 2016 | Posted By: G.A.G

ISIS-MISSING

ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരായവരെ  കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സഹായം തേടിയതായി സൂചന. കാണാതായവരില്‍ ചിലര്‍  ഇറാന്‍ തലസ്ഥാനമായ തെഹ്്‌റാനിലെത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.  ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും നയതന്ത്ര ഓഫീസുകളുടെ സഹായവും ഇക്കാര്യത്തില്‍ അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് കാണാതായ 17 പേര്‍ ടൂറിസ്റ്റ് വിസയില്‍ ടെഹ്‌റാനിലേക്കു പോയതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സമാനരീതിയില്‍ കാണാതായവരെ കണ്ടെത്താന്‍ വിദേശരാജ്യങ്ങളുടെ സഹായമാരായാന്‍  കഴിഞ്ഞയാഴ്ച  ഡല്‍ഹിയില്‍ കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെ യോഗം തീരുമാനിച്ചിരുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക