|    Oct 22 Sun, 2017 3:50 pm
FLASH NEWS
Home   >  Kerala   >  

കാണാതാകല്‍ : യഹിയക്കും മതപണ്ഡിതനുമെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു

Published : 17th July 2016 | Posted By: G.A.G

ISIS-MISSING

പാലക്കാട് : ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷയായ യുവതിയുടെ ഭര്‍ത്താവിനും മുംബൈയിലെ മതപണ്ഡിതനു മെതിരെ പോലിസ് യു.എ.പി.എ നിയമം ചുമത്തി കേസെടുത്തു. പാലക്കാട് യാക്കര സ്വദേശി യഹിയ( ബെറ്റ്‌സണ്‍-31)യ്ക്കും മുംബൈയിലെ മതപണ്ഡിതന്‍ ആര്‍.സി ഖുറൈഷിക്കുമെതിരെയാണ് കേസ്. യഹിയയുടെ ഭാര്യ എറണാകുളം സ്വദേശിനി മറിയത്തെ (മെറിന്‍ ജേക്കബ്്) കാണാതായതിനെത്തുടര്‍ന്ന് മെറിന്‍ജേക്കബിന്റെ സഹോദരന്‍ എബിന്‍ ജോസഫിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ്.
ഭര്‍ത്താവ് യഹിയ, അയാളുടെ സഹോദരന്‍ ഈസ, ഭാര്യ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ഫാത്തിമ (നിമിഷ) എന്നിവര്‍ക്കൊപ്പമാണ് മറിയത്തെ കാണാതായത്്. ഐസിസ് ബന്ധമാരോപിക്കപ്പെട്ട് ഇവരുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ ഈസയുടെയും യഹിയയുടെയും പിതാവ്  വിന്‍സന്റ് പോലിസില്‍ പരാതി നല്‍കിയിരുന്നു. സഹോദരിയെ മതം മാറ്റിയെന്നും പിന്നീട് കാണാതായെന്നും പരാതിയില്‍പറയുന്നു. സഹോദരിയും ഭര്‍ത്താവും തന്നെയും ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചതായി എബിന്‍ ജോസഫ് പരാതിയില്‍ പറയുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക