|    Jan 24 Tue, 2017 6:35 am

കാട് വെട്ടുന്നതിനിടെ ബോംബ് സ്‌ഫോടനം; യുവാവിന് പരിക്ക്

Published : 3rd September 2016 | Posted By: SMR

ഇരിട്ടി: സ്വന്തം റബര്‍ തോട്ടത്തിലെ കാടു വെട്ടുന്നതിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലപ്പുഴ സ്വദേശി അബ്ദുര്‍റസാഖി(35) നെയാണ് കുപ്പിച്ചില്ലുകളും മറ്റും തറച്ചു കയറി കണ്ണിനും ചെവിക്കും ദേഹമാസകലവും പരിക്കേറ്റ നിലയില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 11ഓടെ പാലപ്പുഴ പെരുമ്പുന്ന റോഡില്‍ അബ്ദുര്‍റസാഖിന്റെ റബര്‍ തോട്ടത്തില്‍ കാട് വെട്ടുന്ന മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാട് വെട്ടുന്ന യന്ത്രം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ബോംബില്‍ തട്ടിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു.
മുംബൈയില്‍ ജോലി ചെയ്യുന്ന റസാഖ് അടുത്തിടെയാണ് വീട്ടിലെത്തിയത്. പണിമുടക്ക് ദിവസമായതിനാല്‍ കാടുവെട്ടാന്‍ ഇറങ്ങുകയായിരുന്നു. മക്കളും സഹായിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും പരിക്കില്ല.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ സജേഷ് വാഴവളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി എ ഫിലിപ്പ്, കണ്ണൂരില്‍ നിന്നെത്തിയ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍, ഇന്റലിജന്‍സ് വിഭാഗം എന്നിവര്‍ സ്‌ഫോടനം നടന്ന സ്ഥലത്തും പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക