|    Oct 19 Thu, 2017 9:16 am
FLASH NEWS
Home   >  Kerala   >  

കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതര പരിക്ക്

Published : 2nd September 2016 | Posted By: mi.ptk

Bombu-palappuzha

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു.പാലപ്പുഴ എംപി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45) നാണ് പരിക്കേറ്റത്. തലക്കും മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അബ്ദുള്‍ റസാക്കിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മെഷീന്‍ ഉപയോഗിച്ച് കാട് വെട്ടി വൃത്തിയാക്കുന്നതിനടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക